
ടെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള വെടി നിർത്തൽ കരാറിനു പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ക്രൂഡ് വില ബാരലിന് 1.94 ശതമാനം താഴ്ന്നത്. ബാരലിന് 67.95 ഡോളറാണ് വില. ജൂൺ 9ന് ശേഷം ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ക്രൂഡ് ഓയിൽ വില.
പശ്ചിമേഷ്യയിൽ സംഘർഷ ഭീതി പരന്നതോടെ വിലയിൽ കുതിപ്പുണ്ടായിരുന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ഉത്പാദനവും വിതരണവും സുഗമമായി നടക്കുമെന്നതിനാലാണ് ക്രൂഡ് വില കുറഞ്ഞത്.
ഇറാൻ ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചതിനു പിന്നാലെ അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിലക്ക് ക്രൂഡ് ഓയിലിന്‍റെ വില ഉയർന്നിരുന്നത്.