സ്വർണവിലയിൽ വീണ്ടും ഇടിവ്; 4 ദിവസത്തിനിടെ കുറഞ്ഞത് 2000 രൂപ

ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്
daily gold rate update price falls 24-05-2024
സ്വർണവിലയിൽ നാലാം ദിനവും ഇടിവ്file

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് (24/05/2024) പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി. 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് 4 ദിവസത്തിനിടെ പവന് 2000 രൂപയാണ് കുറഞ്ഞത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.

Trending

No stories found.

Latest News

No stories found.