വജ്രത്തിന് മങ്ങലേൽക്കുന്നു

2004ലെ വിലയ്ക്ക് സമാനമാണ് ചില വജ്രങ്ങളുടെ ഇപ്പോഴത്തെ വില. ചെറിയ വജ്രങ്ങളുടെ വില 10-15 വരെ കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്.
Representative image
Representative image

കൊച്ചി: 2021ലും 2022ലും ഡയമണ്ട് ആഭരണങ്ങള്‍ക്കുള്ള ഡിമാൻഡ് സര്‍വകാല റെക്കോഡിലായിരുന്നു. എന്നാൽ ഇത്തവണത്തെ ഉത്സവ സീസണില്‍ വജ്ര വിപണിയിലുണ്ടായത് വലിയ മാറ്റമാണ്. സര്‍ട്ടിഫൈഡ് പോളിഷ് ചെയ്ത വജ്രങ്ങളുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ നവരാത്രി-ദസറ കാലയളവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില 35 ശതമാനത്തോളമാണ് കുറഞ്ഞത്. 2004ലെ വിലയ്ക്ക് സമാനമാണ് ചില വജ്രങ്ങളുടെ ഇപ്പോഴത്തെ വില. ചെറിയ വജ്രങ്ങളുടെ വില 10-15 വരെ കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷമാണ് അമൂല്യമായ രത്നങ്ങളുടെ വില കുത്തനെ ഇടിയാൻ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുഎസ്, ചൈന തുടങ്ങിയ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം, വജ്രങ്ങളുടെ വർധിച്ചുവരുന്ന ജനപ്രീതി എന്നിവ വില കുറയുന്നതിന് കാരണമായിട്ടുണ്ട്.

വില്‍പ്പനയില്‍ വലിയ കുറവുണ്ടായതോടെയാണ് കഴിഞ്ഞ മാസം അവസാനത്തോടെ റഫ് ഡയമണ്ടിന്‍റെ ഇറക്കുമതി രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ വ്യാപാരികളുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഒക്റ്റോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുന്നത്. പോളിഷ് ചെയ്ത ഡയമണ്ട് ആഭരണങ്ങളുടെ വില്‍പ്പന അമെരിക്കയില്‍ കുത്തനെ കുറഞ്ഞതും ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും ഡയമണ്ട് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഡയമണ്ട് ആഭരണങ്ങളുടെ കയറ്റുമതിയില്‍ 25 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. റഫ് ഡയമണ്ട് ഇറക്കുമതി ചെയ്ത് അത് പോളിഷ് ചെയ്തതിന് ശേഷം കയറ്റുമതി ചെയ്യുന്ന ഇടപാടുകളുടെ 90 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com