വെള്ളക്കുപ്പിയുടെ ഡബിൾ റോൾ

പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുകയും ബ്രഹ്മകുളത്ത് സംഭവിച്ചത് പോലെ അവ കത്തിയുയർന്നു ഒരു നഗരത്തെ മുഴുവൻ ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ആ എഴുത്തിനു മുമ്പുള്ളതിനേക്കാൾ പ്രാധാന്യമുണ്ട്
വെള്ളക്കുപ്പിയുടെ ഡബിൾ റോൾ

ഫേവർ ഫ്രാൻസിസ്

നിനച്ചിരിക്കാതെ നമ്മിൽ ചെറു പുഞ്ചിരി വിരിയിക്കുന്ന ചില കാഴ്ചകളുണ്ട്, ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്ത് കണ്ടുമുട്ടുന്ന ഒരു പഴയ സുഹൃത്ത്, വലിയ പ്രതീക്ഷകളില്ലാതെ കാണാൻ കയറിയ സിനിമ നൽകുന്ന സന്തോഷം, വിശപ്പ് മൂത്ത് ഏതെങ്കിലുമൊരിടത്ത് ഭക്ഷണം കഴിക്കാൻ കയറിയാൽ മതിയെന്ന് തീരുമാനിച്ചു കയറുന്ന ഒരു റെസ്റ്റോറന്‍റിൽ നിന്ന് കിട്ടുന്ന കിടിലൻ ഭക്ഷണം, അങ്ങനെ എത്രയെത്രയോ കൊച്ചു സംഗതികൾ. പരസ്യമേഖലയിൽ പ്രവർത്തിച്ചു വരുന്ന ഒരാളെന്ന നിലക്ക് ഒരു നല്ല ലോഗോ, കാമ്പെയിൻ ഡിസൈൻ, ഒരു നല്ല പാക്കേജിംഗ്, ഇതെല്ലാം എന്നെ എക്സൈറ്റ് ചെയ്യിക്കാറുണ്ട്, അത് ചിലപ്പോൾ ഒരു ബ്രാൻഡ് നെയിം ആകാം, അതിനിടയിലെ ഒരു ടാഗ്‌ലൈൻ ആകാം.

കഴിഞ്ഞ ദിവസം അമല ആശുപത്രിയിലെ കാന്‍റീനിൽ നിന്ന് ഒരു ചായ കുടിച്ചതിനു ശേഷം ബിൽ കൊടുക്കാനായി കൗണ്ടറിൽ എത്തിയപ്പോഴാണ് നിരത്തി വെച്ച ബിസ്‌ലേരി ബോട്ടിലുകൾക്ക് മുന്നിൽ ഒരു വെള്ളക്കുപ്പി ഇരിക്കുന്നത് കണ്ടത്, അതിലെ എഴുത്താണ് എന്നെ അതിലേക്ക് ആകർഷിച്ചത്, ഞാൻ ഒരു വെള്ളക്കുപ്പിയാണ് എന്നാണ് ആ വെള്ളക്കുപ്പി നമ്മളോട് പറയുന്നത്, എന്നാൽ അക്കാര്യം എഴുതി ഒട്ടിച്ചതിന്‍റെ മറുപുറത്ത് ഞാൻ മറ്റൊന്ന് കൂടിയാണ് എന്നും എഴുതിയിട്ടുണ്ട്, പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുകയും ഇപ്പോൾ ബ്രഹ്മകുളത്ത് സംഭവിച്ചത് പോലെ അവ കത്തിയുയർന്നു ഒരു നഗരത്തെ മുഴുവൻ ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ആ മറുവശത്തെ എഴുത്തിനു മുമ്പുള്ളതിനേക്കാൾ പ്രാധാന്യമുണ്ട്

ഞാൻ ഒരു വെള്ളക്കുപ്പി മാത്രമല്ല, ഒരു പൂച്ചട്ടി കൂടിയാണെന്നാണ് ആ കുപ്പി ആ എഴുത്തിലൂടെ അവകാശപ്പെടുന്നത്, എങ്ങനെ തന്നെ ഒരു പൂച്ചട്ടിയാക്കി മാറ്റാം എന്നതിനെ ഘട്ടം ഘട്ടമായി വിശദീകരിക്കുന്ന ചിത്രങ്ങളും അതോടൊപ്പം മറുപുറത്ത് കൊടുത്തിട്ടുണ്ട്. വെറുമൊരു വെള്ളക്കുപ്പിയെ മനോഹരമായ ഒരു പൂച്ചട്ടിയാക്കി മാറ്റാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് വഴി ഭൂമിയിൽ ഇനിയും വരാനിരിക്കുന്ന അനേകം വസന്തങ്ങൾക്ക് കരുതലാകുകയാണ് ഈ ആശയത്തിന് പുറകിലുള്ളവർ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com