സമൃദ്ധിയിലേക്കുള്ള പാത: എംഎസ്എംഇ വായ്പാ മാര്‍ഗം എളുപ്പമാക്കല്‍

ഹൈ​ദ​രാ​ബാ​ദി​ലെ സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ ദേ​ശീ​യ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് (ni-msme) അ​ധ്യാ​പി​ക​ ഡോ. ഇ. വിജയ എഴുതുന്നു
സമൃദ്ധിയിലേക്കുള്ള പാത: എംഎസ്എംഇ വായ്പാ മാര്‍ഗം എളുപ്പമാക്കല്‍

രാജ്യത്തിന്‍റെ സുസ്ഥിര വികസനത്തെ മുന്നോട്ട് നയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSMEs) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. സര്‍ക്കാറുകളുടെയോ പങ്കാളികളുടെയോ നയപരമായ പിന്തുണയോടെ ആഭ്യന്തര – ആഗോള വിപണികൾക്കായി വിശാലമായ ശ്രേണിയില്‍ തയ്യാറാക്കുന്ന ഉല്പന്നങ്ങളിലും സേവനങ്ങളിലുമാണ് ഈ മേഖലയുടെ ഊർജസ്വലത നിലകൊള്ളുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെങ്കിലും വായ്പാമാര്‍ഗങ്ങളില്‍ MSMEകൾ കാര്യമായ വെല്ലുവിളികൾ നേരിടുന്നു. പണം കടമെടുക്കുന്നതിൽ സ്വീകരിക്കുന്ന പരമ്പരാഗത രീതികൾ, കടുത്ത മത്സരം, എക്കാലത്തും ആവശ്യപ്പെടുന്ന ഉപഭോക്തൃ മുൻഗണനകൾ, ഡിജിറ്റൽ സാന്നിധ്യത്തിന്‍റെ അഭാവം എന്നിവ MSMEകളുടെ വളര്‍ച്ചയില്‍ നേരിടുന്ന മറ്റ് പ്രശ്നങ്ങളാണ്.

വായ്പാ പിന്തുണ, സാങ്കേതിക സഹായം, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം, വിപണി സഹായം എന്നീ രംഗങ്ങളില്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി വിവിധ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും MSME മേഖലയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഭാരത സര്‍ക്കാരിന്‍റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം (MoMSME) വിവിധ നയ നടപടികൾ സജീവമായി നടപ്പാക്കിവരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്ന MSMEകളുടെ വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും ഈ സംരംഭങ്ങൾ നിർണായകമാണ്.

പ്രധാനമന്ത്രിയുടെ എംപ്ലോയ്‌മെന്‍റ് ജനറേഷൻ പ്രോഗ്രാം (PMEGP) പദ്ധതി സ്വയംതൊഴിൽ സംരംഭങ്ങൾ/ പദ്ധതികൾ/ സൂക്ഷ്മ സംരംഭങ്ങൾ എന്നിവ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. PMEGP പ്രകാരം വനിത ഗുണഭോക്താക്കൾക്ക് ഉയർന്ന ധനസഹായം നൽകുന്നു. തുടക്കം മുതൽ വനിതാ സംരംഭകരുടെ 2,59,339 പദ്ധതികൾക്ക് PMEGPയുടെ കീഴിൽ സഹായം ലഭിച്ചിട്ടുണ്ട്. NSSOയുടെ ദേശീയ സാംപിള്‍ സര്‍വേ 73ാം ഘട്ടമനുസരിച്ച് രാജ്യത്ത് ആകെ വനിതാ ഉടമസ്ഥതയിലുള്ള 1,23,90,523 MSMEകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്‍റി ഫണ്ട് സ്കീം (CGTMSE) MSMEകൾക്ക് നൽകുന്ന 500 ലക്ഷം രൂപ വരെയുള്ള ഈടുരഹിത വായ്പകൾക്ക് പരിരക്ഷ നൽകുകയും ധനകാര്യ സ്ഥാപനങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതുവരെ 2.14 കോടിയിലധികം പേർക്ക് തൊഴിൽ നൽകാൻ സഹായിച്ച 82.28 ലക്ഷം യൂണിറ്റുകൾക്ക് 5.75 ലക്ഷം കോടി രൂപയുടെ പരിരക്ഷ CGTMSE ഉറപ്പാക്കി.

CGTMSEയും മന്ത്രാലയവും സംയുക്തമായി വ്യവസായ മേഖലകളിലും വായ്പാസ്ഥാപനങ്ങളിലും വലിയതോതില്‍ അവബോധം സൃഷ്ടിച്ചു. CGTMSE ഫണ്ടിന്‍റെ അംഗീകാരത്തെത്തുടർന്നുള്ള വർഷങ്ങളിൽ ഗുണഭോക്താക്കൾക്ക് അവരുടെ ലാഭത്തിലും തൊഴിലവസരങ്ങളിലും വര്‍ധനയുണ്ടായി. MSE മേഖലയിലെ സാങ്കേതിക നവീകരണം, നൈപുണ്യ നവീകരണം, വിപണി വികസനം, പദ്ധതിയുടെ സുസ്ഥിരത, സാമ്പത്തിക ആഘാതം, സാമൂഹിക ആഘാതം എന്നീ ആറ് പ്രധാന മേഖലകളിൽ ഇത് മികച്ച സ്വാധീനം ചെലുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 1.04 ലക്ഷം കോടി രൂപയുടെ ഗ്യാരണ്ടി അംഗീകാരവുമായി താരതമ്യം ചെയ്യുമ്പോൾ നടപ്പുസാമ്പത്തിക വർഷത്തിൽ 2024 ജനുവരി 30ന് 10 മാസത്തിനകം ₹1.5 ലക്ഷം കോടി രൂപയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ചതിൽനിന്ന് ഇത് വ്യക്തമാണ്. CGTMSE യുടെ പ്രവർത്തനങ്ങളെ തുടര്‍ച്ചയായി കാര്യമായ നിലയില്‍ ത്വരിതപ്പെടുത്തുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്‌സിഡി ആൻഡ് ടെക്‌നോളജി അപ്‌ഗ്രേഡേഷൻ സ്കീം (CLCS-TUS) നടപ്പാക്കുന്നത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കിടയിൽ (MSME) മത്സരക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനാണ്. നിയന്ത്രിത ഉൽപ്പാദനത്തിലൂടെ പാഴാക്കൽ കുറയ്ക്കല്‍, ഡിസൈൻ മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണ, ബൗദ്ധിക സ്വത്തവകാശ ബോധവൽക്കരണം, സീറോ ഡിഫെക്റ്റ് സീറോ ഇഫക്റ്റ് (ZED) പദ്ധതി, ഡിജിറ്റൽ MSME വഴി സൂക്ഷ്മ- ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റല്‍ ശാക്തീകരണം, വ്യക്തികളുടെ സർഗാത്മകതയ്ക്ക് പ്രോത്സാഹനവും പിന്തുണയും , ഉല്പാദനത്തില്‍ നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം, ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നതിലൂടെ വിജ്ഞാനാധിഷ്ഠിത നൂതന MSMEകളുടെ വികസനം എന്നിവയിലൂടെ ഇത് സാധ്യമാക്കുന്നു.

ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ആന്‍‍ഡ് ഇന്നൊവേഷന്‍ ഫോര്‍ സസ്റ്റെയ്നബ്ള്‍ എന്‍റര്‍പ്രൈസസ് (FinRISE) 2024 ജനുവരി 24 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ MSME (ni-msme) യില്‍ SIDBI, CGTMSE എന്നിവയുടെ സംയുക്ത പിന്തുണയോടെയാണ് തുടക്കം കുറിച്ചത്. MSMEകളുടെ വായ്പാമൂല്യം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക പരിജ്ഞാനത്തിന്‍റെ ജനാധിപത്യവല്‍ക്കരണം, മികച്ച പരിശീലനം എന്നിവയിലൂടെ MSEകൾക്കിടയിൽ ഭരണ നിര്‍വഹണവും സാമ്പത്തിക നിര്‍വഹണവും പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി MSE ആവാസവ്യവസ്ഥയിൽ സാമ്പത്തിക അച്ചടക്കവും വിവേകവും വളർത്തിയെടുക്കുന്നതിനുമുള്ള മികവിന്‍റെ കേന്ദ്രമായി പ്രവർത്തിക്കാനാണ് FinRISE രൂപീകരിച്ചത്

അനൗപചാരിക സൂക്ഷ്മ സംരംഭങ്ങള്‍ക്കായി ഒരു പ്രത്യേക പദ്ധതിക്ക് കേന്ദ്ര MSME മന്ത്രി നാരായണ്‍ റാണെ 2024 ഫെബ്രുവരി 14ന് ഉത്തർപ്രദേശിൽ 4 സാങ്കേതിക കേന്ദ്രങ്ങളുടെ ഉദ്ഘാടന വേളയിൽ തുടക്കംകുറിച്ചു. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്‍റി ഫണ്ട് ട്രസ്റ്റാണ് ഇത് നടപ്പാക്കുന്നത്. സൂക്ഷ്മ/ അതിസൂക്ഷ്മ സംരംഭങ്ങൾക്കുള്ള വായ്പ 20.0 ലക്ഷം രൂപ വരെ ഉയര്‍ത്തുന്ന ഈ പദ്ധതി ക്രെഡിറ്റ് റിസ്ക് പെർസെപ്ഷൻ ലഘൂകരിക്കാന്‍ ലക്ഷ്യമിടുകയും IMEകൾക്ക് വായ്പ നൽകാൻ വായ്പാ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ സംരംഭം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത് വ്യക്തിഗത സംരംഭകരെ ശാക്തീകരിക്കുക മാത്രമല്ല, എല്ലാവരെയും ഉൾക്കൊള്ളുന്നതും ചലനാത്മകവും പ്രതിരോധശേഷിയുള്ളതുമായ ഒരു സാമ്പത്തിക ആവാസ വ്യവസ്ഥ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഭാരത സര്‍ക്കാരിന്‍റെ MSME മന്ത്രാലയം ഈടുരഹിത വായ്പയെ പിന്തുണയ്ക്കുന്നതിന് നൂതന പദ്ധതികള്‍ അവതരിപ്പിക്കുന്നതിനൊപ്പം എണ്ണമറ്റ സംരംഭകര്‍ക്ക് അവരുടെ സ്വപ്നങ്ങളെ ശാക്തീകരിക്കാന്‍ തന്ത്രങ്ങളും കഴിവുകളും മെച്ചപ്പെടുത്താനും അവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കാനും നിലകൊള്ളുന്നതുവഴി MSEകളുടെ വളർച്ചാ യാത്രയെ അനുഗമിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.

Trending

No stories found.

Latest News

No stories found.