ദുൽഖർ സൽമാൻ റോസ് കൈമ ബിരിയാണി റൈസ് ബ്രാൻഡ് അംബാസഡർ

മുപ്പത്, അൻപത് കിലോയുടെ കമേഴ്‌സ്യൽ പാക്കറ്റുകളും ഉടൻ വിപണിയിൽ ലഭ്യമാകും
Dulquer Salmaan Rose Kaima Biryani Rice Brand Ambassador
Dulquer Salmaan Rose Kaima Biryani Rice Brand Ambassador

കൊച്ചി: ഇന്ത്യയിലും വിദേശത്തും സ്വീകാര്യത നേടിയ റോസ് കൈമ ബിരിയാണി റൈസ് റീബ്രാൻഡിങിനൊരുങ്ങുന്നു. ദുൽഖർ സൽമാനാണ് റോസ് കീമ റൈസിന്റെ പുതിയ ബ്രാൻഡ് അംബാസഡർ. ഒരു കിലോയുടെയും അഞ്ച് കിലോയുടെയും റോസ് കൈമ ബിരിയാണി റൈസ് റീറ്റെയ്ൽ പായ്ക്കറ്റുകൾ റീപാക്കേജിംഗ് പൂർത്തിയാക്കി ഉടൻ വിപണിയിലെത്തുമെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശെയ്ഖ് റബിയുൾ ഹഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുപ്പത്, അൻപത് കിലോയുടെ കമേഴ്‌സ്യൽ പാക്കറ്റുകളും ഉടൻ വിപണിയിൽ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി ബർദ്ദമാൻ ആഗ്രോ പ്രോഡക്റ്റ്സ് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ് കൈമ ബിരിയാണി റൈസ് ഇന്ത്യക്ക് പുറമെ യുഎഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, യൂറോപ്പ്, യുഎസ്‌എ തുടങ്ങിയ വിദേശരാജ്യങ്ങളിലും ലഭ്യമാണ്. ബർദ്ദമാൻ റോസ് എന്നാണ് വിദേശ രാജ്യങ്ങളിൽ റോസ് ബ്രാൻഡ് അറിയപ്പെടുന്നത്. ഉപഭോക്താക്കൾക്ക് പ്രീമിയം ഗുണമേന്മയുള്ള അരി ഉത്പന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബർദ്ദമാൻ ആഗ്രോ പ്രോഡക്റ്റ്സ് പ്രവർത്തിക്കുന്നതെന്ന് റീജിയണൽ ബിസിനസ് പാർട്ണർ നാരായൺ ചന്ദ്ര മൈതി പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ബിരിയാണി ചാലഞ്ച് എന്ന പേരിൽ വിശക്കുന്നവന്‍റെ മനസ് നിറയണം എന്ന ആപ്തവാക്യവുമായി കേരളത്തിലുടനീളം ഭക്ഷണ വിതരണ കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. അസിസ്റ്റന്റ് റീജിയണൽ ബിസിനസ് പാർട്ണർ സോമനാഥ് മൈതി, ചീഫ് മാർക്കറ്റിങ് ഓഫീസർ ശ്രീപതി ഭട്ട്, ഇന്‍റർനാഷണൽ മാർക്കറ്റിങ് മാനേജർ അബ്ദുൾ ഷുക്കൂർ, അസി.ജനറൽ മാനേജർ ഹസീബുർ റഹ്മാൻ, ഈസ്റ്റേൺ റീജിയണൽ സെയിൽസ് മാനേജർ മാനസ് ബസു, ഇന്‍റർനാഷണൽ സെയിൽസ് മാനേജർ സി.വി നൗഷാദ്, ബ്ളാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് ചെയർമാൻ എ.റ്റി അൻവർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com