നൂഡിൽസ് ഉണ്ടാക്കുന്നതിലും എളുപ്പം KYC അപ്ഡേഷൻ | Video

ബാങ്കിൽ നിന്ന് ഇടയ്ക്ക് കെവൈസി / ഇകെവൈസി അപ്ഡേഷൻ ആവശ്യപ്പെടുന്നത് പലർക്കും ബുദ്ധിമുട്ടായി തോന്നാം. എന്നാൽ, ഇത് വളരെ വേഗത്തിലും എളുപ്പത്തിലും ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ

നിങ്ങളുടെ ബാങ്കിൽ നിന്ന് KYC അപ്‌ഡേറ്റ് ചെയ്യാൻ ഒരു സന്ദേശം ലഭിച്ചോ?

ആശങ്കപ്പെടേണ്ട! ഇത് വേഗത്തിലും ലളിതമായും പൂർത്തിയാക്കാൻ സാധിക്കും. അതുവഴി നിങ്ങളുടെ ബാങ്കിങ് സേവനങ്ങൾ തടസമില്ലാതെ തുടരുന്നു എന്നും ഉറപ്പാക്കാം.

എങ്ങനെ?

KYC-യിൽ മാറ്റമൊന്നുമില്ലെങ്കിലോ, അല്ലെങ്കിൽ വിലാസത്തിലെ മാറ്റം മാത്രമാണെങ്കിലോ, അപ്ഡേഷനു നിങ്ങളുടെ സത്യവാങ്മൂലം മാത്രം മതിയാവും.

മറ്റുള്ള മാറ്റങ്ങൾ ഇനി പറയുന്ന രീതിയിൽ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം:

  1. ആധാർ OTP–അധിഷ്ഠിത e-KYC

  2. വീഡിയോ KYC

  3. നിങ്ങളുടെ ബാങ്ക് ശാഖയിൽ അപ്‌ഡേറ്റ് ചെയ്‌ത ഔദ്യോഗികമായി സാധുവായ രേഖകൾ (OVD) സമർപ്പിക്കൽ

ഓർക്കുക:

ബാങ്ക് അംഗീകരിച്ച മാർഗ്ഗങ്ങളിലൂടെ മാത്രം KYC അപ്‌ഡേറ്റ് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

logo
Metro Vaartha
www.metrovaartha.com