ഇലക്‌ട്രിക് വേള്‍ഡ് എക്സ്പോയ്ക്ക് തുടക്കം

വീടിന്‍റെ ഇലക്‌ട്രിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ എക്സ്പോയിലുണ്ട്
ഇലക്‌ട്രിക് വേള്‍ഡ് എക്സ്പോയ്ക്ക് തുടക്കം

#ജിഷാ മരിയ

കൊച്ചി: സ്വന്തമായൊരു വീട് അത് ഏവരുടെയും സ്വപ്നമാണ്. പുതുതായി വീട് പണിയുന്നവര്‍ക്ക് വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള എന്ത് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവുമായാണ് മറൈന്‍ ഡ്രൈവില്‍ ഇലക്‌‌ട്രിക്കല്‍ എൻജിനീയറിങ് എക്സ്പോ ആരംഭിച്ചിരിക്കുന്നത്.

വീടിന്‍റെ ഇലക്‌ട്രിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ എക്സ്പോയിലുണ്ട്. വോള്‍ട്ടേജ് കൂടിയാലോ ഇടിമിന്നല്‍ ഉണ്ടായാലോ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തിപ്പോകുന്നത് പതിവാണ്. അതില്‍ നിന്ന് എങ്ങനെ ഉപകരണങ്ങളെയും വീടിനെയും സംരക്ഷിക്കാം തുടങ്ങി സര്‍ജ് പ്രൊട്ടക്ഷന്‍ ഡിവൈസ് മുതല്‍ അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവുകള്‍ നമുക്ക് ലഭിക്കും.

50,000 ചതുരശ്രയടിയില്‍ ശീതീകരിച്ച വേദിയില്‍ നടക്കുന്ന എക്സിബിഷനില്‍ ഉത്പാദനം, വിതരണം, പ്രസരണം, ലൈറ്റിങ്, പവര്‍ടൂളുകള്‍ എന്നീ മേഖലകളിലെ അത്യാധുനിക സാങ്കേതിക വിദ്യകളാണ് എക്സ്പോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍നിര ബ്രാന്‍ഡുകളായ ഹാവെല്‍സ്,

ലൂക്കര്‍, വി-ഗാർഡ് തുടങ്ങിയ കമ്പനികളുടെ സ്വിച്ചുകള്‍, വിവിധയിനം ലൈറ്റുകള്‍, ഫാനുകള്‍, വയറുകള്‍, ജനറേറ്ററുകള്‍, മീറ്ററുകള്‍ തുടങ്ങി ഒരു വീടിനാവശ്യമായ സാധാരണക്കാരന്‍റെ കൈപ്പിടിയിലൊതുങ്ങുന്ന ചെറുതും വലുതുമായ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

മന്ത്രി പി. രാജീവ് എസക്സ്പോ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എ ഗ്രേഡ് ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്റ്റര്‍മാരുടെ അസോസിയേഷനായ കെല്‍ക്കോണാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. സുരക്ഷ, ഊര്‍ജ സംരക്ഷണം എന്നീ മേഖലകളില്‍ പൊതുജന ബോധവത്കരണത്തിന്‍റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളും കേരള സ്റ്റേറ്റ് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്റ്ററേറ്റ്, കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ്, എംഎസ്എംഇ തുടങ്ങി നൂറിലധികം സ്റ്റാളുകളാണുള്ളത്.

വൈദ്യുത രംഗത്തെയും നിർമാണമേഖലയിലെയും നൂതനസാങ്കേതിക വിദ്യകളെയും ഉപകരണങ്ങളെയും പരിചയപ്പപ്പെടുത്തുന്ന ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് പ്രദര്‍ശനം ഇലക്‌ട്രിക് വേള്‍ഡ് എക്സ്പോ തിങ്കളാഴ്ച സമാപിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com