മസ്കിന്‍റെ വക ഇനി ക്രെഡിറ്റ് കാർഡും

ഇലക്‌ട്രിക് വാഹനം, ബഹിരാകാശ യാത്ര, സോഷ്യല്‍ മീഡിയ എന്നീ മേഖലകളെ ഇളക്കി മറിച്ചതിനു ശേഷം എലോണ്‍ മസ്ക് സാമ്പത്തിക രംഗത്തേയ്ക്ക്
മസ്കിന്‍റെ വക ഇനി ക്രെഡിറ്റ് കാർഡും
Elon Musk
Updated on

വാഷിങ്ടണ്‍: ഇലക്‌ട്രിക് വാഹനം, ബഹിരാകാശ യാത്ര, സോഷ്യല്‍ മീഡിയ എന്നീ മേഖലകളെ ഇളക്കി മറിച്ചതിനു ശേഷം എലോണ്‍ മസ്ക് സാമ്പത്തിക രംഗത്തേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എക്‌സ് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണു സാമ്പത്തിക സേവനങ്ങള്‍ ആരംഭിക്കാന്‍ മസ്ക് തയാറെടുക്കുന്നത്. ചൈനയുടെ ' വീ ചാറ്റ് ' ന് സമാനമായ ഒരു സൂപ്പര്‍ ആപ്പ് ആക്കി എക്‌സിനെ മാറ്റാണു മസ്ക് പദ്ധതിയിടുന്നത്.

ഇതിന്‍റെ ഭാഗമായി ഇന്‍വെസ്റ്റ്‌മെന്റ്, ട്രേഡിങ് ഫീച്ചറുകള്‍ എക്‌സില്‍ അവതരിപ്പിക്കാന്‍ മസ്ക് ഉദ്ദേശിക്കുന്നുണ്ട്. ഷോപ്പിങിനുള്ള സൗകര്യവും എക്‌സില്‍ അവതരിപ്പിക്കും. ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും എക്‌സ് പുറത്തിറക്കാന്‍ പോവുകയാണ്.

മിക്കവാറും ഈ വര്‍ഷം തന്നെ ഇവ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ സംരംഭം ആദ്യമായി യുഎസില്‍ ആയിരിക്കും അവതരിപ്പിക്കുക. തുടര്‍ന്ന് ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട സഹകരണത്തിനായി വിസ എന്ന അമെരിക്കന്‍ മള്‍ട്ടിനാഷണല്‍ പേയ്‌മെന്‍റ് കാര്‍ഡ് സര്‍വീസ് കമ്പനിയുമായി എക്‌സ് കരാര്‍ ഒപ്പുവച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com