ദുബായിൽ സംരംഭകത്വ സംസ്കാരം വളർത്താൻ 'എന്‍റർപ്രണർഷിപ്പ് മേക്കേഴ്‌സ് ഫോറം'

യുവജനങ്ങളുടെ സംരംഭകത്വ ശേഷിയെ സമൂഹത്തിന്‍റെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബായ് ഇമിഗ്രേഷന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി
Entrepreneurship makers forum Dubai

ദുബായിൽ സംരംഭകത്വ സംസ്കാരം വളർത്താൻ 'എന്‍റർപ്രണർഷിപ്പ് മേക്കേഴ്‌സ് ഫോറം'

Updated on

ദുബായ്: യുവജനങ്ങളുടെ സംരംഭകത്വ ശേഷിയെ സമൂഹത്തിന്‍റെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബായ് ഇമിഗ്രേഷന്‍റെ നേതൃത്വത്തിൽ 'എന്‍റർപ്രണർഷിപ്പ് മേക്കേഴ്‌സ് ഫോറം' സംഘടിപ്പിച്ചു. 'ഹാർഡ് ഇൻ ഹാർഡ്' എന്ന പേരിലുള്ള ഈ സംരംഭം ദുബായ് അൽ ഖവാനീജ് മജ്‌ലിസിലാണ് നടത്തിയത്.

മൂന്നാം തവണയാണ് ജിഡിആർഎഫ്‌എ ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. സംരംഭകത്വ കാര്യങ്ങൾക്കായുള്ള മന്ത്രി അലിയ അബ്ദുല്ല അൽ മസ്രൂയി, ദുബായ് സാമൂഹിക വികസന അതോറിറ്റി ഡയറക്ടർ ജനറൽ ഹസ്സാ ബിൻത് ഈസ്സ ബുഹുമൈദ്, ജിഡിആർഎഫ്‌എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.

'വിജയകഥകൾ' എന്ന സെഷനിൽ എമിറാത്തി സംരംഭകരായ സഈദ് അൽ മുചത്വി, ബുതൈന അൽ മറി, ഹാല അൽ കർഗാവി, അബ്ദുല്ല അൽ അവധി എന്നിവർ തങ്ങളുടെ സംരംഭകത്വ യാത്രയിലെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ചു.

യുഎഇ യുവ സംരംഭക കൗൺസിൽ ചെയർമാൻ അബ്ദുല്ല ബിൻ നൈം അൽ ദരൈ, കൗൺസിൽ അംഗം ലതിഫ ബിൻ ഹൈദർ, സംരംഭകനും കണ്ടന്‍റ് ക്രിയേറ്ററുമായ ഖലീഫ അൽ മഹൈരി എന്നിവർ പ്രഭാഷണം നടത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com