Representative Images
Representative Images

ചു​വ​പ്പ​ണി​ഞ്ഞ് ഓ​ഹ​രി​ക​ൾ

സെ​ന്‍സെ​ക്സ് 106.81 പോ​യി​ന്‍റ് അ​ഥ​വാ 0.15% താ​ഴ്ന്ന് 71,645.30ലെ​ത്തി

കൊ​ച്ചി: ബ​ജ​റ്റ് ദി​ന​ത്തി​ൽ ഓ​ഹ​രി വി​പ​ണി​ക​ൾ​ക്ക് ത​ക​ർ​ച്ച. യു​എ​സ് ഫെ​ഡ് പ​ലി​ശ നി​ര​ക്ക് ഉ​ട​നെ കു​റ​യ്ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ​യും ആ​ഗോ​ള വി​പ​ണി​ക​ളി​ലെ നെ​ഗ​റ്റി​വ് പ്ര​വ​ണ​ത​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​പ​ണി​ക​ൾ വീ​ണ​ത്. എ​ന്നാ​ൽ വി​ശാ​ല​മാ​യ വി​പ​ണി​യി​ല്‍ ബ​ജ​റ്റ് കാ​ര്യ​മാ​യ ച​ല​നം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല.

സെ​ന്‍സെ​ക്സ് 106.81 പോ​യി​ന്‍റ് അ​ഥ​വാ 0.15% താ​ഴ്ന്ന് 71,645.30ലെ​ത്തി. നി​ഫ്റ്റി 28.25 പോ​യി​ന്‍റ് അ​ഥ​വാ 0.13% ഇ​ടി​വോ​ടെ 21,697.45ലെ​ത്തി. നി​ഫ്റ്റി മി​ഡ്ക്യാ​പ് സൂ​ചി​ക 0.56% ഇ​ടി​ഞ്ഞ​പ്പോ​ള്‍ നി​ഫ്റ്റി സ്മാ​ള്‍ ക്യാ​പ് 100 സൂ​ചി​ക 0.63% മു​ന്നേ​റി. ബി​എ​സ്ഇ മി​ഡ്ക്യാ​പ് സൂ​ചി​ക 0.40 ശ​ത​മാ​ന​വും ബി​എ​സ്ഇ സ്മാ​ള്‍ക്യാ​പ് സൂ​ചി​ക 0.22 ശ​ത​മാ​ന​വും താ​ഴ്ന്നു.

നി​ഫ്റ്റി​യി​ല്‍ മീ​ഡി​യ മേ​ഖ​ല​യാ​ണ് ഏ​റ്റ​വും വ​ലി​യ ഇ​ടി​വ് നേ​രി​ട്ട​ത്, 1.09%. മെ​റ്റ​ല്‍ 1.03% ഇ​ടി​വി​ലാ​ണ്. റി​യ​ല്‍റ്റി (0.94%) , ആ​രോ​ഗ്യ പ​രി​പാ​ല​നം, ഉ​പ​ഭോ​ക്തൃ ഉ​ത്പ​ന്ന​ങ്ങ​ള്‍, ഫാ​ര്‍മ, ഐ​ടി, ഓ​യി​ല്‍-​ഗ്യാ​സ് എ​ന്നി​വ​യും ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളാ​ണ് ഏ​റ്റ​വും വ​ലി​യ നേ​ട്ട​ത്തി​ലു​ള്ള​ത്, 3.11%. സ്വ​കാ​ര്യ ബാ​ങ്ക്, ബാ​ങ്ക്, എ​ഫ്എം​സി​ജി, ഓ​ട്ടൊ തു​ട​ങ്ങി​യ​വ​യും നേ​ട്ട​ത്തി​ലാ​യി​രു​ന്നു.

നി​ഫ്റ്റി 50യി​ല്‍ മാ​രു​തി (4.09%), പ​വ​ര്‍ഗ്രി​ഡ് (2.68%), സി​പ്ല (2.44%), എ​സ്ബി​ഐ ലൈ​ഫ് (2.34%), എ​ഷ​ര്‍ മോ​ട്ടോ​ഴ്സ് (2.11%), എ​ന്നീ ഓ​ഹ​രി​ക​ള്‍ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി. ഗ്രാ​സിം (2.60%), എ​ല്‍ടി (2.35%), അ​ള്‍ട്രാ​ടെ​ക് സി​മ​ന്‍റ് (2.34%),ഡോ ​റെ​ഡ്ഡീ​സ് (2.14%), ജെ​എ​സ്ഡ​ബ്ല്യു സ്റ്റീ​ല്‍ (1.89%) എ​ന്നി​വ​യാ​ണ് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സെ​ന്‍സെ​ക്സി​ല്‍ മാ​രു​തി (4.40 %), പ​വ​ര്‍ഗ്രി​ഡ് (2.49 %), ആ​ക്സി​സ് ബാ​ങ്ക് (1.57 %), എ​ന്‍ടി​പി​സി (1.32 %) എ​സ്ബി​ഐ (1.12 %) എ​ന്നി​വ മി​ക​ച്ച നേ​ട്ടം കൊ​യ്തു. എ​ല്‍ടി (4.19 %), അ​ള്‍ട്രാ​ടെ​ക് സി​മ​ന്‍റ് (2.34%), ജെ​എ​സ്ഡ​ബ്ല്യു സ്റ്റീ​ല്‍ (2.03 %) ടൈ​റ്റ​ന്‍ (1.93 %), ബ​ജാ​ജ് ഫി​നാ​ന്‍സ് (1.75 %) എ​ന്നി​വ വ​ലി​യ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി.

ഏ​ഷ്യ പ​സ​ഫി​ക് വി​പ​ണി​ക​ള്‍ ഇ​ന്ന​ലെ പൊ​തു​വി​ല്‍ നെ​ഗ​റ്റി​വ് ത​ല​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഓ​സ്ട്രേ​ലി​യ എ​എ​സ്എ​ക്സ്, ജ​പ്പാ​ന്‍റെ നി​ക്കി, ഹോ​ങ്കോ​ങ്ങി​ന്‍റെ ഹാ​ങ്സെ​ങ്, ചൈ​ന​യു​ടെ ഷാ​ങ്ഹാ​യ് എ​ന്നി​വ ഇ​ടി​വി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കോ​സ്പി നേ​ട്ട​ത്തി​ലാ​യി​രു​ന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com