ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ കൂട്ടി

500 ദിവസം കാലാവധിയുള്ള റെസിഡന്‍റ്, നോണ്‍ റെസിഡന്‍റ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായാണ് ഫെഡറൽ ബാങ്ക് വർധിപ്പിച്ചിരിക്കുന്നത്
Piggy bank deposit, symbolic image for an FD
Piggy bank deposit, symbolic image for an FD

കൊച്ചി: വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. 500 ദിവസം കാലാവധിയുള്ള റെസിഡന്‍റ്, നോണ്‍ റെസിഡന്‍റ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്.

കാലാവധിക്ക് ശേഷം മാത്രം പിന്‍വലിക്കാവുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇതേ കാലയളവില്‍ 7.65 പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 8.15 ശതമാനം വരെ ലഭിക്കുന്നതാണ്. 21 മാസം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.80 ശതമാനം പലിശ ലഭിക്കും.

ഇതേ കാലയളവിലുള്ള, കാലാവധിക്കു മുമ്പ് പിന്‍വലിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനവും കാലാവധിക്കു ശേഷം മാത്രം പിന്‍വലിക്കാവുന്നവയ്ക്ക് 7.30 ശതമാനവുമാണ് മറ്റുള്ളവര്‍ക്കു ലഭിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com