സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അപ്‌ഗ്രേഡ് ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡെയ്‌സ്

എക്‌സ്‌ചേഞ്ച് ഓഫറുകളും ഇഎംഐ സൗകര്യങ്ങളുമുണ്ട്
flipkart big billion days
flipkart big billion days
Updated on

കൊച്ചി: ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡെയ്‌സില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പ്രത്യേക ഓഫറുകള്‍. ഉത്സവകാലം പ്രമാണിച്ച് സ്മാര്‍ട്ട്‌ഫോണുകളും മറ്റു ഗാഡ്ജെറ്റുകളും അപ്‌ഗ്രേഡ് ചെയ്യുന്നതിനായി നിരവധി ഓഫറുകളാണ് ഫ്‌ളിപ്കാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന പേയ്മെന്‍റ് ഓപ്ഷനുകളും ആകര്‍ഷകമായ ഡീലുകളും ഉപകരണങ്ങളുടെ വിപുലമായ ശ്രേണികളും ലഭ്യമാണ്.

നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി ഫ്‌ളിപ്കാര്‍ട്ട് അവതരിപ്പിച്ച 'ഫ്‌ളിപ്പി'യുടെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് അഭിരുചിക്കിണങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ അനായാസം തിരഞ്ഞെടുക്കാനാകും. എക്‌സ്‌ചേഞ്ച് ഓഫറുകളും ഇഎംഐ സൗകര്യങ്ങളുമുണ്ട്.

500ദശലക്ഷം ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് ഫ്‌ലിപ്കാര്‍ട്ട് ഏറ്റവും യോജിച്ച ഓഫറുകള്‍ അവതരിപ്പിക്കുന്നതിന് ബ്രാന്‍ഡുകളെയും വില്‍പനക്കാരെയും പര്യാപ്തമാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണുകളും ഗാഡ്ജെറ്റുകളും തിരഞ്ഞെടുക്കാനും പ്രവര്‍ത്തന രഹിതമായവ ഉള്‍പ്പെടെ പഴയ സ്മാര്‍ട്ടഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനും നോ കോസ്റ്റ് ഇ എം ഐ ഉള്‍പ്പെടെയുള്ള ബാങ്ക് ഓഫറുകള്‍ ലഭ്യമാകാനും ഫ്‌ലിപ്കാര്‍ട്ട് അവസരം ഒരുക്കിയിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com