ത​ല​വേ​ദ​ന​യാ​യി ഭ​ക്ഷ്യോ​ത്പ​ന്ന വി​ല​ക്ക​യ​റ്റം

പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്
ത​ല​വേ​ദ​ന​യാ​യി ഭ​ക്ഷ്യോ​ത്പ​ന്ന വി​ല​ക്ക​യ​റ്റം
Updated on

#ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്ര​ണാ​തീ​ത​മാ​യി കു​തി​ച്ചു​യ​രു​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ വി​പ​ണി ഇ​ട​പെ​ട​ലി​നു റി​സ​ർ​വ് ബാ​ങ്കും കേ​ന്ദ്ര സ​ർ​ക്കാ​രും ഒ​രു​ങ്ങു​ന്നു. വി​ത​ര​ണ രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ളും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും വി​പ​ണി​യി​ലെ പ​ണ​ല​ഭ്യ​ത​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യു​മാ​ണു വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​ക്കു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ഴ​വ​ർ​ഗ​ങ്ങ​ൾ, മ​ത്സ്യം, മാം​സം എ​ന്നി​വ​യു​ടെ വി​ല​യും തു​ട​ർ​ച്ച​യാ​യി മു​ക​ളി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. അ​തി​വ​ർ​ഷ​വും ഉ​ഷ്ണ​ക്കാ​റ്റും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കാ​ർ​ഷി​ക ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളെ ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​വെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ധാ​ന്യ​ങ്ങ​ൾ, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​യും കു​ത്ത​നെ കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

ഡ​ൽ​ഹി​യി​ൽ ത​ക്കാ​ളി​യു​ടെ വി​ല നി​ല​വി​ൽ കി​ലോ​ഗ്രാ​മി​നു നൂ​റു രൂ​പ​യ്ക്കു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​ർ പ്ര​ദേ​ശ്, ഹ​രി​യാ​ന തു​ട​ങ്ങി​യ കാ​ർ​ഷി​ക ഉ​ത്പാ​ദ​ക മേ​ഖ​ല​ക​ളി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം വി​ള​നാ​ശം കൂ​ടി​യ​താ​ണു വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം കാ​ലാ​വ​സ്ഥാ വൃ​തി​യാ​നം മൂ​ല​മു​ണ്ടാ​യ ഉ​ത്പാ​ദ​ന ഇ​ടി​വും ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തും വി​ല​ക്ക​യ​റ്റ ഭീ​ഷ​ണി രൂ​ക്ഷ​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വി​പ​ണി​യി​ലെ പ​ണ ല​ഭ്യ​ത കു​റ​ച്ച് വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നാ​ണു റി​സ​ർ​വ് ബാ​ങ്ക് ശ്ര​മി​ച്ച​ത്. അ​തി​നാ​ൽ ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു ശേ​ഷം നാ​ല് ത​വ​ണ​യാ​യി മു​ഖ്യ പ​ലി​ശ നി​ര​ക്കാ​യ റി​പ്പോ 2.5 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തു​മൂ​ലം സാ​മ്പ​ത്തി​ക മേ​ഖ​ല ത​ള​ർ​ച്ച​യി​ലേ​ക്കു നീ​ങ്ങി​യ​ത​ല്ലാ​തെ ഭ​ക്ഷ്യ, ഇ​ന്ധ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ൽ യാ​തൊ​രു ശ​മ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ഉ​ത്സ​വ കാ​ലം തു​ട​ങ്ങി​യ​തോ​ടെ പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​ണ്. പ്ര​ധാ​ന പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ കി​ലോ​യ്ക്ക് 60ൽ ​നി​ന്നും 100 രൂ​പ​യ്ക്കു മു​ക​ളി​ലെ​ത്തി. കാ​ർ​ഷി​ക ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ കാ​ലം തെ​റ്റി പെ​യ്ത അ​തി​തീ​വ്ര മ​ഴ​യി​ൽ വി​ള​നാ​ശം ക​ടു​ത്ത​താ​ണു വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പം ഇ​ന്ധ​ന വി​ല ഉ​യ​ര​ത്തി​ൽ തു​ട​രു​ന്ന​തും വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ത​ട​സ​മാ​കു​ന്നു.

അ​മേ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും ആ​ഗോ​ള വി​പ​ണി​യി​ലെ സ​പ്ലൈ പ്ര​ശ്ന​ങ്ങ​ളു​മാ​ണു വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ മൂ​ല​കാ​ര​ണ​മെ​ന്ന​തി​നാ​ൽ പ​ണ ല​ഭ്യ​ത കു​റ​ച്ചു കൊ​ണ്ടു​ള്ള ധ​ന ന​യ​ങ്ങ​ൾ കാ​ര്യ​മാ​യ ഗു​ണം ചെ​യ്യി​ല്ല​യെ​ന്നു കൊ​ച്ചി​യി​ലെ പ്ര​മു​ഖ ധ​ന​കാ​ര്യ വി​ദ​ഗ്ധ​നാ​യ സു​രേ​ഷ് ഗോ​പി​നാ​ഥ​ൻ പ​റ​യു​ന്നു.

അ​തി​നാ​ൽ ഉ​ത്പ​ന്ന ല​ഭ്യ​ത മെ​ച്ച​പ്പെ​ടു​ത്താ​നും ച​ര​ക്ക് കൈ​കാ​ര്യ ചെ​ല​വ് കു​റ​യ്ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന പു​തി​യ വി​പ​ണി ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​ണു കേ​ന്ദ്ര സ​ർ​ക്കാ​രും റി​സ​ർ​വ് ബാ​ങ്കും ഒ​രു​ങ്ങു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ധ​ന വി​ല നി​യ​ന്ത്രി​ക്കാ​നാ​യി എ​ക്സൈ​സ് ഡ്യൂ​ട്ടി​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഇ​തോ​ടൊ​പ്പം ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ഇ​റ​ക്കു​മ​തി ഉ​ദാ​ര​മാ​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com