പാപ്പർ ഹർജിയുമായി ഗോ ഫസ്റ്റ് എയർലൈൻസ്

കടുത്ത സാമ്പത്തിക പ്രതിസന്ധി. ബുധനാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് എല്ലാ സർവീസുകളും റദ്ദാക്കി. കമ്പനിക്ക് ഡിജിസിഎ നോട്ടീസ്.
പാപ്പർ ഹർജിയുമായി ഗോ ഫസ്റ്റ് എയർലൈൻസ്
Updated on

മുംബൈ: വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻസ് ബുധനാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് എല്ലാ സർവീസുകളും റദ്ദാക്കി. ഇതിനു പുറമേ കമ്പനി നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ മുൻപാകെ പാപ്പർ ഹർജിയും ഫയൽ ചെയ്തിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം.

ദൗർഭാഗ്യകരമായ തീരുമാനമാണെങ്കിലും കമ്പനിയുടെ താത്പര്യം സംരക്ഷിക്കാൻ അത് അനിവാര്യമായിരുന്നു എന്ന് എയർലൈൻ മേധാവി കൗശിക് ഖോന. അയ്യായിരം ജീവനക്കാരുള്ള സ്ഥാപനമാണ് ഗോ ഫസ്റ്റ്.

ഇതിനിടെ, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് വിമാന സർവീസുകൾ റദ്ദാക്കിയതിന് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഗോ ഫസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയടിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com