സംസ്ഥാനത്ത് സ്വർണവില കൂടി; വീണ്ടും 45,000 കടന്നു

ഒരു പവൻ സ്വർണത്തിന് 45200 രൂപയായി. ഗ്രാമിന് 80 വർധിച്ച് 5650 രൂപയായി.
സംസ്ഥാനത്ത് സ്വർണവില കൂടി; വീണ്ടും 45,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 45200 രൂപയായി. ഗ്രാമിന് 80 വർധിച്ച് 5650 രൂപയായി.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഗ്രാമിന് 5665 രൂപയും. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. ഏപ്രിൽ മാസം അവസാനം 44,680 രൂപയിലെത്തിയ സ്വർണവില മെയ് 1ന് 44,500 രൂപയായി കുറയുകയായിരുന്നു. എന്നാൽ ഇന്ന് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com