സ്വർണവില വീണ്ടും 45000 കടന്നു; ഇന്നത്തെ വിലയറിയാം

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു
സ്വർണവില വീണ്ടും 45000 കടന്നു; ഇന്നത്തെ വിലയറിയാം
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഒരു പവന് ഇന്ന് 400 വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും 45,000 കടന്നു. ഇന്ന് പവന് 45,040 രൂപയായി. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ച് 5630 രൂപയായി.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 44,640 രൂപയായിരുന്നു.

logo
Metro Vaartha
www.metrovaartha.com