
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വർധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 45,280 ആയി. ഗ്രാമിന് പത്തു രൂപ വർധിച്ച് 5660 രൂപയായി.
ഇന്നലെയും പവന്‍ വില 80 രൂപ കൂടിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 45,200- രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 5650 രൂപയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 100 രൂപയുടെ കുറാണ് രേഖപ്പെടുത്തിയിരുന്നത്.