

ലക്ഷത്തിന് തൊട്ടടുത്ത്; സ്വർണം പവന് 97,360 രൂപ, ഗ്രാമിന് 12,170 രൂപ
തിരുവനന്തപുരം: സ്വർണവിലയിൽ തുടർച്ചയായി റെക്കോഡ് വർധന. വെള്ളിയാഴ്ച പവന് 2,840 രൂപ കൂടി 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12,170 രൂപയായി. ആദ്യമായാണ് ഗ്രാം വില 12,000 രൂപ കടക്കുന്നത്. പണിക്കൂലി ഉൾപ്പെടെ ഒരു ലക്ഷത്തിലധികം രൂപ നൽകിയാലേ ഒരു പവൻ സ്വർണം സ്വന്തമാക്കാനാകൂ.
2026 അവസാനത്തോടെ സ്വർണവില ഔൺസിന് 4,900 ഡോളറിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. കേന്ദ്ര ബാങ്കുകൾ വാങ്ങുന്നതും ഇടിഎഫ് നിക്ഷേപവുമാണ് ഇതിനു കാരണം.
നിലവിൽ ഏഷ്യയിൽ സ്വർണത്തിനുള്ള ആവശ്യകത വർധിച്ചു വരുകയാണ്. 2025ൽ മാത്രം 50 ശതമാനം വില വർധനയാണ് സ്വർണം രേഖപ്പെടുത്തിയത്. 35 തവണ ഈ വർഷം റെക്കോഡുകൾ തകർത്തു.