ചരിത്രത്തിലിത് ആദ്യം; സ്വര്‍ണവില 55,000 കടന്നു

സ്വർണമൊരു സുരക്ഷിത നിക്ഷേപമായി കാണുന്നതും വില കൂടുന്നതിന് കാരണമാകുന്നു
gold price reaches 55,000
Gold Symbolic Image

കൊച്ചി: ചരിത്രത്തിൽ ആദ്യമായി സ്വര്‍ണവില 55,000 കടന്നു. ഇന്ന് 400 രൂപ കൂടിയതോടെ ഒരു പവൻ സ്വർണം 55,120 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കൂടി 6890 രൂപയിലെത്തി. ശനിയാഴ്‌ച പവന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സ്വർണ വിലയിൽ കുതിപ്പ് രേഖപ്പെടുത്തിയായത്.

റഷ്യ-യുക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷവും സ്വർണ വിലയെ സ്വാതീനിക്കുന്നുണ്ട്. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സ്വർണ വില ഉയരുന്നതിന് കാരണമാകുന്നു. അതുപോലെ സ്വർണമൊരു സുരക്ഷിത നിക്ഷേപമായി കാണുന്നതും വില കൂടുന്നതിന് കാരണമാകുന്നു. കഴിഞ്ഞമാസം 19ന് 54,500 കടന്നതാണ് ഇതിനു തൊട്ടു മുന്‍പായി രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് വില.

Trending

No stories found.

Latest News

No stories found.