സ്വര്‍ണവില ഉണർന്നു; വീണ്ടും 53,000നു മുകളില്‍

6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
gold price today 24-04-2024
gold price today 24-04-2024
Updated on

കൊച്ചി: 3 ദിവസത്തെ വിശ്രമത്തിനു ശേഷം സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. സ്വര്‍ണവില വീണ്ടും ഇതോടെ 53,000നു മുകളില്‍ എത്തി.

ഇന്ന് (24/04/2024) പവന് 360 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,280 രൂപയായി . ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

3 ദിവസത്തിനിടെ 1600 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 1120 രൂപ കുറഞ്ഞു. അതേസമയം, 24 ദിവസം കൊണ്ട് 2400 രൂപയാണ് സ്വർണത്തിന് കൂടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com