സ്വർണവിലയിൽ മൂന്നാം ദിനവും വർധന

ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്.
gold price today 29-05-2024
സ്വർണവിലയിൽ മൂന്നാം ദിനവും വർധനfile image
Updated on

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധന. ഇന്ന് (29/05/2024) പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

മേയ് 20ന് സ്വർണവില റെക്കോർഡ് വിലയായ 55,120 രൂപയിലേത്തി പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീടുള്ള 4 ദിവസത്തിനിടെ പവന് 2000 രൂപയോളം കുറയുകയും ശേഷമുള്ള ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. തുടർന്നുള്ള 3 ദിവസമാണ് വില ഉയരുന്നതായി കാണുന്നത്. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com