സ്വര്‍ണ വിലയില്‍ രണ്ടാം ദിനവും വര്‍ധന; പവന്‍ വില 53,000 തൊട്ടു

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6625 രൂപയാണ്.
gold price today 29-06-2024
സ്വര്‍ണ വിലയില്‍ രണ്ടാം ദിനവും വര്‍ധന; പവന്‍ വില 53,000 തൊട്ടു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. ഇന്ന് (29/06/2024) പവന് 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,000 രൂപയിലെത്തി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6625 രൂപയാണ്.

കഴിഞ്ഞ 3 ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Trending

No stories found.

Latest News

No stories found.