സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,805 രൂപയിലെത്തി
gold price today
gold price today

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണവില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,805 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം 3,640 രൂപയാണ് സ്വർണവിലയിലുണ്ടായ വർധന. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com