സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഇന്നലെ പവന് വില ഉയര്‍ന്നിരുന്നു
Gold prices at the lowest in November
Gold prices at the lowest in November

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് (11/11/2023) പവന് 360 രൂപ കുറഞ്ഞ് 44,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 5555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷം ഇന്നലെ പവന്‍ വില ഉയര്‍ന്നിരുന്നു. ഇതോടെ ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്കാണിത്. നവംബർ 4 മുതൽ സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്നലെ പവന് 240 രൂപ ഉയര്‍ന്ന് 44,800ല്‍ എത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com