സ്വർണവിലയിൽ ഇന്നും വർധന

പവന് 160 രൂപ ഉയർന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് (09/10/2023) പവന് 160 രൂപ ഉയർന്ന് ഒരു പവന്‍ സ്വർണത്തിന്‍റെ വില 42,680 രൂപയായി. ഗ്രാമിന് 20 രൂപയുടെ വർധനയാണ് ഉണ്ടായത്. 5330 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവില കുറഞ്ഞ് 44,160 രൂപയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 2000 രൂപയിലധികമാണ് ഇടിഞ്ഞത്. ഒരിടവേളയ്ക്ക് ശേഷം ആദ്യമായി ഈ മാസം 5ന് സ്വർണവില 42,000 രൂപയിൽ താഴെ എത്തിയിരുന്നു. തൊട്ടടുത്ത ദിവസം മുതൽ സ്വർണവില ഉയരുന്നതായാണ് കാണുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com