

ഒരാഴ്ചയ്ക്കിടെ 7,560 രൂപയുടെ ഇടിവ്; സ്വർണവില 90,000 ത്തിൽ താഴെ
representative image
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഇടിവോട് കൂടി സ്വർണവില 90,000 ത്തിന് താഴെയെത്തി. ചൊവ്വാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഗ്രാമിന് 11,225 രൂപയും പവന് 89,800 രൂപയുമായി കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ പവന് 7560 രൂപയാണ് കുറഞ്ഞത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ അയഞ്ഞതും റെക്കോഡ് മുന്നേറ്റത്തെ തുടര്‍ന്നുള്ള ലാഭമെടുപ്പും സ്വർണവിലയുടെ ഇടിവിന് കാരണമായി.