ദിനം പ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില; പുതിയ നിരക്കറിയാം

ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും
gold rate at 10-02-2025
ദിനം പ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില; പുതിയ നിരക്കറിയാം
Updated on

തിരുവനന്തപുരം: വീണ്ടും റെക്കോർഡിട്ട് സ്വർണവില. പവന് 280 രൂപ ഉ‍യർന്ന് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 63,840 രൂപയാണ്. ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7980 രൂപ‍യായി.

അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com