കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6695 രൂപയും പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 53,560 രൂപയുമാണ് ഇന്നത്തെ വിപണി വില.
വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 6705 രൂപയും പവന് 53640 രൂപയുമായിരുന്നു. ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.