സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്; നിരക്കറി‍യാം

ബുധനാഴ്ചയും പവന് 200 രൂപ കുറഞ്ഞിരുന്നു
gold rate decreased in 27-06-2024
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 52,600 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6575 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ബുധനാഴ്ചയും പവന് 200 രൂപ കുറഞ്ഞിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞുവരികയാണ്. കഴിഞ്ഞ ആറുദിവസത്തിനിടെ ആയിരം രൂപയിലധികമാണ് ഇടിഞ്ഞത്

Trending

No stories found.

Latest News

No stories found.