
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വെള്ളിയാഴ്ചയും ഇടിവ്. ഇന്ന് (26/05/2023) പവന് 120 രൂപ ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,520 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5565 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,560 രൂപയായിരുന്നു സ്വർണവില. പിന്നീട് 5 ന് 45,760 രൂപയായി ഉയർന്ന് സ്വർണവില സർവകാല റെക്കോർഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ കുറഞ്ഞതിന് ശേഷം പിന്നീടുളള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കണാനിടയായത്.