സ്വർണവില കുത്തനെ താഴേക്ക്; 12 ദിവസത്തിനിടെ കുറഞ്ഞത് 1400 രൂപ

120 രൂപ കുറഞ്ഞ് 44,880 രൂപയായിരുന്നു ഇന്നലെ പവന്‍റെ വില.
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം 45000ല്‍ താഴെ എത്തിയ സ്വര്‍ണവില ഇന്ന് (09/11/2023) 320 രൂപയാണ് കുറഞ്ഞത്. 44,560 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

120 രൂപ കുറഞ്ഞ് 44,880 രൂപയായിരുന്നു ഇന്നലെ പവന്‍റെ വില. നവംബർ 4 മുതൽ സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. 12 ദിവസത്തിനിടെ 1400 രൂപയാണ് കുറഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com