സ്വർണവിലയിൽ വർധന; 41,500 രൂപയിൽ താഴെ

ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു.
സ്വർണവിലയിൽ വർധന; 41,500 രൂപയിൽ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് (28/02/2023) പവന് 80 രൂപ ഉയർന്ന് സ്വർണത്തിന്‍റെ വില 41,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 5145 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

ഈ മാസം തുടക്കത്തിൽ 42,200 രൂപയിൽ എത്തിയ സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ കുറയുന്നതായാണ് ദൃശ്യമായത്. 25 ദിവസത്തിനിടെ ഏകദേശം 1800 രൂപ കുറഞ്ഞ് ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. 41,080 രൂപയായിരുന്നു ഇന്നലത്തെ സ്വർണ വില.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com