കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7,060 രൂപയും പവന് 56,480 രൂപയുമായി.
കേരളത്തിലാദ്യമായാണ് ഗ്രാമിന് 7,000 രൂപയും പവന് 56,000 രൂപയും കടക്കുന്നത്. ഈ മാസം ഇത് വരെ പവന് 3120 രൂപയാണ് വർധിച്ചത്. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിക്കുന്നതാണ് കേരളത്തിലും സ്വർണവിലയെ സ്വാധീനിക്കുന്നത്.