

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് കുറഞ്ഞത് 200 രൂപ
കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,530 രൂപയും പവന് 1,16, 240 രൂപയും നൽകണം.
രാജ്യാന്തര വിപണിയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 12,010 രൂപയിലെത്തി. വെള്ളിവില 290 രൂപയാണ്.