
സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 1,360 രൂപയുടെ കുറവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ദിവസങ്ങൾക്ക് ശേഷം ഇടിവ് രേഖപ്പെടുത്തി. ദിവസങ്ങളായി കുതിപ്പ് തുടരുന്ന സ്വർണ വില 91,000 വും കടന്നിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഗ്രാമിന് 170 രൂപയുടെയും പവന് 1,360 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാമിവന് 11,210 രൂപയും പവന് 89,680 രൂപയുമായി കുറഞ്ഞു.
രാജ്യാന്തര സ്വർണവിലയിലും കുത്തിനെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സമീപ കാലങ്ങളിലായി പവന് ഇത്രയധികം വിലയുടെ കുറവ് രേഖപ്പെടുത്തുന്നത് ആദ്യമാണ്.