ഇടിഞ്ഞ വില തിരിച്ചുകയറി; വീണ്ടും റെക്കോഡിട്ട് സ്വർണവിലRepresentative image
Business
ഇടിഞ്ഞ വില തിരിച്ചുകയറി; വീണ്ടും റെക്കോഡിട്ട് സ്വർണവില
പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് സ്വർണവില
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞ സ്വർണവില ഒറ്റ ദിവസം കൊണ്ട് തിരിച്ചു കയറുകയായിരുന്നു. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് സ്വർണവില.
ഗ്രാമിന് 50 രൂപ വർധിച്ച് 7100 രൂപയായി. കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയർന്ന് സ്വർണവില റെക്കോർഡിട്ടത്. 57,000 കടന്നുമെന്നാണ് നിഗമനം.