
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ (price falls) കുറവ്.
ഇന്ന് (09/03/2023) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില (gold rate) 40,720 രൂപയായി. ഇന്നലെയാണ് 2 മാസത്തിനിടെ ആദ്യമായി സ്വർണവില 41,000ൽ താഴെ എത്തുന്നത്. 520 രൂപ കുറഞ്ഞ് 40,880 രൂപയായിരുന്നു ഇന്നലെ പവന്‍റ വില.
ഗ്രാമിന് ഇന്ന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5090 രൂപയായി. ഇന്നലെ ഗ്രാമിന് 65 രൂപ കുറഞ്ഞ് വില 5100 രൂപയിൽ എത്തിയിരുന്നു. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്ന സ്വർണവില പിന്നീട് ഉയർന്ന് 41,480 രൂപയായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തുകയായിരുന്നു.