
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില സർവ്വകാല റെക്കോർഡിൽ. ആദ്യമായാണ് സ്വർണ വില 43,000 കടക്കുന്നത്. ഇന്ന് 200 രൂപ വർധിച്ച് പവന് 43,040 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 5380 രൂപയാണ് ഇന്നത്തെ വിപണി വില.
എട്ടു ദിവസത്തിനിടെ 2320 രൂപയാണ് പവന് വർധിച്ചത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വില 40,720 രൂപയായിരുന്നു.