

കത്തിക്കയറി സ്വർണം; പവന് 3,200 രൂപയുടെ വർധന
കൊച്ചി: ലോക സമധാനത്തിൽ വിള്ളൽ വീണതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയും കത്തിക്കയറി. ഞായറാഴ്ച ഗ്രാമിന് 400 രൂപ വർധിച്ച് 15,865 രൂപയും പവന് 3200 കൂടി 1,26,920 രൂപയുമായി. ശനിയാഴ്ചയും സ്വർണവിലയിൽ വൻ കുതിപ്പു രേഖപ്പെടുത്തിയിരുന്നു.
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വർണവിലയിൽ വൻ വർധന രേഖപ്പെടുത്തുകയായിരുന്നു. സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മാറുകയായിരുന്നു.