സ്വർണവിലയിൽ വീണ്ടും ഇടിവ്; നിരക്കറിയാം!

തിങ്കളാഴ്ച സ്വർണവില 2 തവണ കുറയുകയും 2 തവണ കൂടുക‍യും ചെയ്തിരുന്നു
 gold rate today 03-02-2026

സ്വർണവിലയിൽ വീണ്ടും ഇടിവ്; നിരക്കറിയാം!

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 1040 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 1,11,280 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്.

ഗ്രാമിന് 130 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വില 13,910 രൂപയാണ്. തിങ്കളാഴ്ച 4 തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് കുറവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ വൈകിട്ടോടെ 2 തവണ വർധനവ് രേഖപ്പെടുത്തുകയായിരുന്നു.

ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതിനാൽ ഇന്നലത്തെ പോലെ ഇന്നും ബൈ ദ ഡിപ് ട്രന്‍ഡ് (കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാനുള്ള നിക്ഷേപകരുടെ തിരക്ക്) തുടരാനുള്ള സാധ്യത കുറവാണ്. ഇറാനും അമെരിക്കയും തമ്മിൽ വെള്ളിയാഴ്ച ആണവ കരാറിൽ ചർച്ചയിലേക്ക് പോകുമെന്നതും ഇന്ത്യയും അമെരിക്കയും തമ്മിൽ വ്യാപാര തർക്കത്തിൽ ഉണ്ടായ സമവായവും ഓഹരി വിപണിയ്ക്ക് ആശ്വാസം നൽകുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com