പ്രവചനങ്ങൾ തെറ്റി; സ്വർണവിലയിൽ വീണ്ടും ഇടിവ്

ആഗോള വിപണിയില്‍ വില ഉയര്‍ന്നിരിക്കെയാണ് കേരളത്തിലെ ഇടിവ്
gold rate today 03-03-2026

പ്രവചനങ്ങൾ തെറ്റി; സ്വർണവിലയിൽ വീണ്ടും ഇടിവ്

file image

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചൊവ്വാഴ്ചയും ഇടിവ് രേഖപ്പെടുത്തി. പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. ഇതോടെ പവന് 1,24,680 രൂപയും ഗ്രാമിന് 15,585 രൂപയുമായി.

ആഗോള വിപണിയില്‍ വില ഉയര്‍ന്നിരിക്കെയാണ് കേരളത്തിലെ ഇടിവ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് വില വന്‍തോതില്‍ കുതിക്കാതിരിക്കാന്‍ കാരണം. എന്നാല്‍ ഇതില്‍ ആശ്വാസം വേണ്ട എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഏത് സമയവും വില തിരിച്ചുകയറിയേക്കാം. വില കയറാനുള്ള എല്ലാ സാധ്യതകളും വിപണിയിലുണ്ട്.

logo
Metro Vaartha
www.metrovaartha.com