

സ്വർണവിലയിൽ മഡൂറോ എഫക്റ്റ്; വീണ്ടും ലക്ഷം തൊട്ടു
file image
കൊച്ചി: വൻ കുതിപ്പോടെ വീണ്ടും ലക്ഷം തൊട്ട് സ്വർണവില. തിങ്കളാഴ്ച പവന് 1,160 രൂപ വർധിച്ച് 1,00,760 രൂപയിലെത്തി. ഗ്രാമിന് 145 രൂപ വര്‍ധിച്ച് 12,595 രൂപയിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില വീണ്ടും ലക്ഷത്തിലെത്തുന്നത്.
വെനിസ്വേല പ്രസിഡന്‍റ് നിക്കോളസ് മഡൂറോയെ കസ്റ്റഡിയിലെടുത്ത യുഎസ് സൈനിക നടപടിക്ക് പിന്നാലെ രാജ്യാന്തര വിലയിലുണ്ടായ വർധവനവാണ് സ്വർണവില ഉയരാൻ കരാണം.