സ്വര്‍ണവിലയില്‍ ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 7,000 രൂപ, പവൻ വില വീണ്ടും 1.2 ലക്ഷത്തിൽ താഴെ!

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില
gold rate today 05-03-2026

സ്വര്‍ണവിലയില്‍ ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 7000 രൂപ, പവൻ വില വീണ്ടും 1.2 ലക്ഷത്തിൽ താഴെ!

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000 ല്‍ താഴെയെത്തി. 1,19,920 രൂപയാണ് വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,990 രൂപയായി.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ബുധനാഴ്ച മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com