

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് 440 രൂപയുടെ വർധന
file image
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. രാവിലെ പവന് 440 രൂപ വർധിച്ചു. ഇതോടെ സ്വർണ വില പവന് 1,01,080 രൂപയായി.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നിലവിൽ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.
തിങ്കളാഴ്ച സ്വർണവില 3 തവണയാണ് വർധിച്ചത്. 2000 ത്തോളം രൂപയുടെ വർധനയാണ് സ്വർണവിലയിൽ തിങ്കളാഴ്ച ഉണ്ടായത്. വെനിസ്വേല പ്രസിഡന്‍റ് നിക്കോളസ് മഡൂറോയെ കസ്റ്റഡിയിലെടുത്ത യുഎസ് സൈനിക നടപടിക്ക് പിന്നാലെ രാജ്യാന്തര വിലയിലുണ്ടായ വർധവനവാണ് സ്വർണവില ഉയരാൻ കാരണം.