
ലക്ഷത്തിലേക്ക് കുതിച്ച് സ്വർണം; പവന് ഒറ്റയടിക്ക് വർധിച്ചത് 920 രൂപ
file image
കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിൽ. ഇതോടെ പവന് ആദ്യമായി 89,000 പിന്നിട്ടു. പവന് ഒറ്റയടിക്ക് 920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 89,480 രൂപ നൽകണം. ഗ്രാമിന് 115 രൂപ വർധിച്ച് 11,185 രൂപയായി.
സ്വർണം കുതിപ്പ് തുടരുമ്പോൾ പണിക്കൂലിയും ജിഎസ്ടിയുമടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ട സ്ഥിതിയാണ്.