കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും (09-09-2024) മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപയാണ് നൽകേണ്ടത്.
വിവാഹ സീസണിലും സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങളാണ് കാണാൻ കഴിയുന്നത്. സംസ്ഥാനത്ത് വെള്ളിവിലയിലും നേരിയ വർധനവുണ്ടായി. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്.