

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന; പവന് 680 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വർധിച്ചത്. ഇതോടെ പവൻ വില 1,19,760 രൂപയിലെത്തി. ഗ്രാമിന് 14,970 രൂപയാണ്. ഇത് തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5208 ഡോളർ എന്ന വിലയിലാണ് വ്യാപാരം നടത്തുന്നത്.