കുതിച്ച് സ്വർണവില; പവന് 1,240 രൂപയുടെ വർധന

ഗ്രാമിന് 155 രൂപ വർധിച്ചു
gold rate today 12-01-2026

കുതിച്ച് സ്വർണവില; പവന് 1,240 രൂപയുടെ വർധന

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 1240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,04,240 രൂപയായി. ഗ്രാമിന് 155 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,030 രൂപ വേണ്ടിവരും.

രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചതോടെയാണ് കേരളത്തിലും കുതിപ്പ് രേഖപ്പെടുത്തിയത്. ഇറാനിലെ സംഘർഷവും യുഎസ് ആക്രമണ സാധ്യതയും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com