ഉച്ച‍യ്ക്ക് ശേഷവും സ്വർണവിലയിൽ ഇടിവ്; പവന് വെള്ളിയാഴ്ച കുറഞ്ഞത് 1,120 രൂപ

വെള്ളിയാഴ്ച രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു
gold rate today 13-03-2026

ഉച്ച‍യ്ക്ക് ശേഷവും സ്വർണവിലയിൽ ഇടിവ്; പവന് വെള്ളിയാഴ്ച കുറഞ്ഞത് 1,120 രൂപ

file image

Updated on

കൊച്ചി: സംസ്ഥാനത്ത് വെള്ളിയാഴ്ച രണ്ടാം തവണയും സ്വർണവിലയിൽ ഇടിവ്. ഉച്ചയ്ക്ക് ശേഷം 400 രൂപ കുറഞ്ഞ് പവൻ വില 1,17,840 രൂപയിലെത്തി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,730 രൂപയായി.

വെള്ളിയാഴ്ച രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു. ഇതോടെ വെള്ളിയാഴ്ച മാത്രം പവൻ വിലയിൽ 1,120 രൂപയുടെയും ഗ്രാമിന് 140 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്.

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം മാറ്റമില്ലാത്ത തുടരുന്നത് ആഗോള വിപണിയെ ഉലച്ചതിനാലാണ് സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടാവുന്നത്. യുദ്ധത്തിന്‍റെ തുടക്കത്തിൽ കുത്തനെ ഉയർന്ന സ്വർണവില കുതിക്കാൻ തുടങ്ഹയിതോടെ ഇടിയുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com